ആറ്റിങ്ങൽ : തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയിലേയ്ക്ക് രോഗിയെയും കൊണ്ടുപോയ ആംബുലന്‍സ് ദേശീയപാതയില്‍ മറിഞ്ഞു. ആര്‍ക്കും പരിക്കില്ല. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കോരാണി ജംഗ്ഷനു സമീപമാണ് അപകടമുണ്ടായത്. കീഴാറ്റിങ്ങല്‍ സ്വദേശിയായ സത്യനെ (60) ആശുപത്രിയിലേക്കു കൊണ്ടുപോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.
മുന്നില്‍പ്പോയ വാഹനത്തിലിടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോൾ നിയന്ത്രണം തെറ്റി ആംബുലൻസ് മറിയുകയായിരുന്നു. സത്യനും രണ്ട് ബന്ധുക്കളും ഡ്രൈവറുമാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ഇവരെ ഉടന്‍ തന്നെ മറ്റൊരുവാഹനത്തില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി