പള്ളിക്കൽ : മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ നോക്കിയ യുവതി പിടിയിലായി. തച്ചോട് സജി വിലാസത്തിൽ സന്ധ്യയെയാണ് പള്ളിയക്കൽ പോലീസ് പിടികൂടിയത്. ഇന്ന് ഉച്ചയ്ക്ക് പളളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ മരുതിക്കുന്നിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് പ്രതി മുക്കുപണ്ടവുമായി എത്തിയത്. ആഭരണം പണയം വെച്ച് പണം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർക്ക് സംശയം തോന്നിയതിനെ തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. പള്ളിക്കൽ എസ്.എച്ച്.ഒ ഡി മിഥുന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവതിയെ അറസ്റ്ററ്റ് ചെയ്തത്.