ചിറയിൻകീഴ് : വിവിധ കേസുകളിലെ പ്രതിയെ ചിറയിൻകീഴ് പോലീസ് പിടികൂടി. കുറച്ചു നാളുകളായി ഒളിവിൽ കഴിഞ്ഞിരുന്ന മുടപുരം, എന്‍.ഇ.എസ്. ബ്ലോക്കിന് സമീപം മണലുവിള വീട്ടില്‍ അല്‍ അമീ(33)നെയാണ് അറസ്റ്റ് ചെയ്തത്. അടിപിടി, വധശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് അൽ ആമീൻ. കാട്ടുംപുറം സ്വദേശി അനീഷിനെ തട്ടിക്കൊണ്ടു പോയി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയായ ഇയാളെ കോടതയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.