ചെമ്മരുതി : അന്താരാഷ്ട്ര ലഹരി വിരുദ്ധാദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ശ്രീനിവാസപൂരം മന്നാനിയ പബ്ളിക്ക് സ്കൂളില്‍ വച്ച് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ എന്‍.കെ യൂസഫ് ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. മയക്കുമരുന്നിന്റെയും ലഹരി വസ്തുക്കളുടെയും വ്യാപനം തടയാന്‍ കര്‍ശന നിയമനടപടികൾ കൈക്കൊള്ളാന്‍ നിയമപാലകര്‍ തയ്യാറാകണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ മുന്നറിയിപ്പ് നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് സലിം അധ്യക്ഷത വഹിച്ചു. ചെമ്മരുതി പഞ്ചായത്തില്‍ എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ പാന്‍മസാല അടക്കമുളള നിരോധിത പുകയില ഉല്‍പ്പന്നങ്ങളും, മയക്കുമരുന്നുകളും വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും സ്കൂളുകളുടെ പരിസരം പോലീസിന്റെയും, എക്സൈസിന്റെയും നിരന്തര നിരീക്ഷണത്തില്‍ ആക്കുന്നുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് സലിം അറിയിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം അധ്യക്ഷൻ രഞ്ജിത്ത് മുഖ്യ പ്രഭാഷണം നടത്തി.
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മയക്കുമരുന്നുകളുടെ ഉപയോഗം വര്‍ദ്ധിച്ചു
വരുന്നത് വലിയ ഒരു സാമൂഹിക വിപത്താണെന്നും സ്കൂള്‍, കോളേജ് കൂട്ടികള്‍ മയക്കുമരുന്നിന്റെ വാഹകകര്‍ മാറുന്നത് അതീവ ഗയരവത്തോടെ കാണണമെന്നും വി. രഞ്ജിത്ത് പറഞ്ഞു. മന്നാനിയ പബ്ളിക്ക് സ്കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ ഇലവുപാലം ഷംസൂദ്ദീന്‍ മന്നാനി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡോ. അരുണ്‍ ആരോഗ്യ ബോധവത്കരണ ക്ലാസ് എടുത്തു. ജില്ലാ ആരോഗ്യ വിദ്യാഭ്യാസ ഓഫീസര്‍ സുജ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ പമേല, ജില്ലാമെഡിക്കല്‍ ഓഫിസറുടെ
സാങ്കേതിക ഉപദേഷ്ടാവ് വിജയകുമാര്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാര്‍ ജയസിംഹന്‍, റാംമോഹന്‍, ജയലക്ഷി, ബീന, ശ്രീലേഖകുറുപ്പ്, ജെസ്സി, വിജയ,
രജനി പ്രേംജി, ബ്ലോക്ക് പഞ്ചായത്ത് അംഗം, ഷീലാകുമാരി, ഐ.സി.ഡി.എസ് സൂപ്പർവൈസർ അല്‍മാസ് അഷറഫ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ആര്‍ ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.