പൊന്മുടി : പൊൻമുടിയിൽ സഞ്ചാരികളുടെ എണ്ണം വർദ്ധിക്കുന്നതടോപ്പം മാല്യന്യങ്ങൾ കുന്നുകൂടുകയും ചെയ്യുന്നു. സന്നദ്ധ സംഘടനകൾ ഇടയ്ക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും അതിനേക്കാളും വേഗമാണ് പ്ലാസ്റ്റിക് നിറയുന്നത്. സഞ്ചാരികളെ ചെക്ക് ചെയ്യുന്നതിനായി നിലവിൽ കല്ലാർ മീൻമുട്ടിയിലും പൊന്മുടി പോലീസ് സ്റ്റേഷനും അടുത്തായി രണ്ട് ചെക്ക്പോസ്റ്റുകൾ നിലവിലുണ്ട്. എന്നാൽ സഞ്ചാരികളെ പരിശോധിക്കുന്നവർ മദ്യം ഉണ്ടോ എന്ന് മാത്രമാണ് പരിശോധിക്കുന്നത്. സഞ്ചാരികൾ കൊണ്ടുവരുന്ന പ്ലാസ്റ്റിക്കിന് യാതൊരു വിധ നിയന്ത്രണവും ഏർപ്പെടുത്താതെയാണ് ബന്ധപ്പെട്ട അധികാരികളുടെ പരിശോധന. മുൻപ് മദ്യക്കുപ്പികളുമായി പോവുകയായിരുന്നു സഞ്ചാരികളുടെ പതിവ് അതിനാൽ പൊൻമുടിയിൽ നടക്കാൻ പോലുമാകാത്ത വിധം കുപ്പികൾ പൊട്ടിച്ചിതെറി കിടന്നിരുന്നു. അതിനു നിയന്ത്രണം വന്നതിനുശേഷം ഇപ്പോൾ സഞ്ചാരികൾക്ക് പൊൻമുടിയിൽ സുഖകരമായി നടക്കുവാൻ കഴിയുന്നു. ഇപ്പോഴുണ്ടായ ഈ പ്ലാസ്റ്റിക് വസ്തുക്കളുടെ അനിയന്ത്രിതമായ ഉപയോഗം വന മേഖലയെയും വന്യമൃഗങ്ങൾക്കും വളരെവേഗം നാശം വിതയ്ക്കുകയാണ്. അതിനാൽ പ്ലാസ്റ്റിക് വസ്തുക്കളുടെ പൂർണ്ണമായ നിരോധനത്തി ലൂടെ പൊന്മുടിയെ സംരക്ഷിക്കാൻ കഴിയണം എന്നാണ് നാട്ടുകാരുടെയും സന്നദ്ധസംഘടനകളുടെയും ആവശ്യം. ബന്ധപ്പെട്ട അധികാരികൾ വനസംരക്ഷണത്തിനും പൊൻമുടിയുടെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുമെന്നാണ് എല്ലാവരും ഉറച്ച് വിശ്വസിക്കുന്നത്.