കടയ്ക്കാവൂർ സി.ഐ. ശ്രീകുമാറിന്റെ നിർദ്ദേശ പ്രകാരം എസ്.ഐ വിനോദ് വിക്രമാദിത്യന്റെ നേതൃത്യത്തിൽ സ്കുൾ ബസുകൾ, പ്രൈവറ്റ് ബസുകൾ പരിശോധിച്ചതിൽ ഒരു സ്കൂൾ ബസിലെ ഡ്രൈവറെയും, 3 പ്രൈവറ്റ് ബസുകളിലെ ഡ്രൈവർമാരെയും മദ്യപിച്ച് വാഹനമോടിച്ചതിനും, പത്തോളം ബസ് കണ്ടക്ടർമാരെ ലൈസൻസില്ലാതെയും പിടികൂടി. മദ്യപിച്ച് വാഹനമോടിച്ചവർക്കെതിരെ കേസെടുത്തു. ഇവരുടെ ലൈസൻസ് റദ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചതായി പറഞ്ഞു. ലൈസൻസില്ലാത്ത കണ്ടക്ടർമാർക്ക് പിഴ ഈടാക്കി. ബസുകളിൽ എസ്. ടി. നൽകാതെ മുഴുവൻ ചാർജ് വാങ്ങിയത് എസ്.ഐ. തിരികെ കൊടുപ്പിച്ചു.. എസ്. ടി. എടുക്കേണ്ടതിന്റെ ആവശ്യകതയുo ബസിലെ വിദ്യാർഥികളുടെ അവകാശങ്ങളെപ്പറ്റി മനസ്സിലാക്കി കൊടുത്ത് ബസിനകത്ത് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുണ്ടായാൽ അറിയിക്കാൻ ഫോൺ നമ്പരും കൊടുത്തു.
സ്കൂൾ ബസുകളിൽ കുട്ടികളുടെ ഹാജർ ബുക്ക് സൂക്ഷിക്കാനും യൂണിഫോമിട്ട് വണ്ടി ഓടിക്കാനും നിർദ്ദേശം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരും. സ്കൂൾ ബസിലെ മദ്യപിച്ച് പിടിച്ച ഡ്രൈവർക്ക് പകരം പുതിയ ഡ്രൈവറെ നിയോഗിച്ച് യഥാസമയം കുട്ടികളെ സ്കൂളിലെത്തിച്ചു.