സംസ്ഥാനപാതയിൽ കിളിമാനൂർ പുളിമാത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്. നെയ്യാറ്റിൻകര പെരുമ്പഴുതൂരിൽ നിന്ന് ശബരിമലയിലേക്ക് പോയതീർത്ഥാടകർ സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്. എതിർ ദിശയിൽ വന്ന കാറുമായാണ് കൂട്ടിയിടിച്ചത്. കാറിൽ രണ്ടു കുട്ടികൾ അടക്കം എട്ട് പേരുണ്ടായിരുന്നു. അഞ്ചുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം