Search
Close this search box.

ആലംകോട് ഇരുട്ടിൽ, ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തിപ്പിക്കാൻ തയ്യാറാകാതെ അധികൃതർ

eiF8NYU36720

ആറ്റിങ്ങൽ : കൊല്ലം – തിരുവനന്തപുരം ദേശീയ പാതയിലെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായ ആലംകോട് ഇരുട്ടിലായിട്ട് നാളുകൾ ഏറെയായി. വലിയ രീതിയിൽ കൊട്ടി ഘോഷിച്ചു കൊണ്ട് സ്ഥാപിച്ച രണ്ട് ഹൈമാസ്റ്റ് ലൈറ്റുകളും വെറും തൂണ് പോലെ നിൽക്കുന്ന കാഴ്ചയാണ്. ഇവിടെ വാഹനങ്ങളുടെയും സമീപത്തെ സ്ഥാപനങ്ങളിൽ നിന്നുള്ള വെളിച്ചം മാത്രമാണ് ആകെ ആശ്രയം. മാത്രമല്ല, കാൽ നാടയാത്രക്കാർ സന്ധ്യ കഴിഞ്ഞാൽ ജംഗ്ഷനിൽ എത്തുന്നത് സൂക്ഷിച്ചു വേണം. കാരണം ഇരുട്ടിൽ നടന്നു നീങ്ങുന്ന ആളെ ദൂരെ നിന്നെത്തുന്ന വാഹങ്ങളിൽ ഇരിക്കുന്നവർ അടുത്തെത്തുമ്പോൾ മാത്രമാകും ശ്രദ്ധിക്കുന്നത്. അതിനാൽ അപകട സാധ്യത കൂടുതലാണ്.

ആറ്റിങ്ങൽ നഗരസഭ പരിധിയിൽ ആലംകോട് ജംഗ്ഷനിൽ രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ ആണുള്ളത്. പല സന്ദർഭങ്ങളിലായി നഗരസഭയും എംഎൽഎ ഫണ്ടും വിനിയോഗിച്ചു സ്ഥാപിച്ച ഇവ പ്രവർത്തിച്ചിട്ട് വർഷങ്ങളായി. സ്ഥാപിച്ചു മാസങ്ങൾക്കുള്ളിൽ ബൾബുകൾ തകരാറിലായി. അറ്റകുറ്റപ്പണിയുടെ ബാധ്യത ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. ഇതോടെയാണ് ഹൈമാസ്റ്റ് ലൈറ്റിന് ചെലവഴിച്ച തുകയും ഉപയോഗശൂന്യമായത്. രാത്രിയും പകലും സജീവമായ ജംഗ്ഷനാണ് ആലംകോട്. എം സി റോഡുമായി ബന്ധിപ്പിക്കുന്ന കിളിമാനൂർ റോഡ്, മത്സ്യ ഗ്രാമമായ അഞ്ചുതെങ്ങ് റോഡ് എന്നിവ ദേശീയപാതയിൽ വന്നു ചേരുന്നത് ഇവിടെയാണ്

താ​ലൂ​ക്കി​ലെ ഏ​റ്റ​വും വ​ലി​യ മ​ത്സ്യ മൊ​ത്ത​            വി​പ​ണ​ന കേന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​തും ഇ​വി​ടെ​യാ​ണ്. പ്ര​ധാ​ന തു​റ​മു​ഖ​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ത്സ്യം വാ​ഹ​ന​ങ്ങ​ൾ വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​വി​ടെ​യെ​ത്തി​ത്തു​ട​ങ്ങും. അ​ർ​ധ​രാ​ത്രി​യോടെ മാ​ർ​ക്ക​റ്റ് സ​ജീ​വ​മാ​കും. രാ​വി​ലെ​യാ​ണ് ക​ച്ച​വ​ടം അ​വ​സാ​നി​ക്കു​ന്ന​ത്. രാ​ത്രി​കാ​ല​ത്ത് വെ​ളി​ച്ചം അ​ത്യാ​വ​ശ്യ​മു​ള്ള മേ​ഖ​ല​യാ​ണി​ത്. പ​ക്ഷേ ഉ​ള്ള വെ​ളി​ച്ച​സം​വി​ധാ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ​പോ​ലും അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല.

നിരവധിതവണ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!