ചെറുന്നിയൂർ സർവീസ് സഹകരണ ബാങ്കിന്റെ പാലച്ചിറ ശാഖയുടെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു.
സാധാരണക്കാരുടെ ഏത് ആവശ്യങ്ങൾക്കും ഗ്രാമ നഗര വ്യത്യാസം ഇല്ലാതെ സഹകരണ ബാങ്കുകൾ ഒപ്പം നിന്ന് പ്രധാന പങ്കു വഹിക്കുന്നതായി മന്ത്രി പറഞ്ഞു. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്മേലുള്ള ഗ്യാരണ്ടി സ്കീമിന്റെ പരിധി രണ്ട് ലക്ഷത്തിൽ നിന്നും അഞ്ച് ലക്ഷമായി ഉയർത്തിയതായും മന്ത്രി പറഞ്ഞു.
നാട് സാമ്പത്തിക പ്രതിസന്ധി നേരിട്ട സമയങ്ങളിൽ എല്ലാം സമാന്തര സാമ്പത്തിക സങ്കേതമായി സഹകരണ ബാങ്കുകൾ മാറിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഒ. എസ്. അംബിക എം.എൽ.എ അധ്യക്ഷത വഹിച്ചു. വി.ജോയി എം.എൽ.എയിൽ നിന്നും ആദ്യം നിക്ഷേപം സ്വീകരിച്ചു. സ്ട്രോങ്ങ് റൂമിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു
1924 ൽ പ്രവർത്തനം ആരംഭിച്ച ചെറുന്നിയൂർ സർവീസ് സഹകരണ ബാങ്ക് അതിന്റെ ശതാബ്ദി വാർഷികത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് പാലച്ചിറയിൽ പുതിയ ശാഖ ആരംഭിച്ചത്. ചടങ്ങിൽ ബാങ്ക് ജീവനക്കാർ വിവിധ ജനപ്രതിനിധികൾ നാട്ടുകാർ എന്നിവർ പങ്കെടുത്തു.