Search
Close this search box.

‘സ്പീച്ച് -ബിഹേവിയർ -ഒക്കുപ്പേഷണൽ തെറാപ്പി’ പദ്ധതിയുമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

eiMV1GZ53835

സ്വഭാവ-സംസാര വൈകല്യങ്ങളെ തുടർന്ന് പ്രത്യേക പരിചരണം ആവശ്യമായ കുട്ടികൾക്കായി സ്പീച്ച് -ബിഹേവിയർ -ഒക്കുപ്പേഷണൽ തെറാപ്പിക്ക് അവസരമൊരുക്കി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. ഇരുന്നൂറോളം കുട്ടികൾക്ക് പ്രതീക്ഷയാകുന്ന പുതിയ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി നിർവഹിച്ചു.

വെമ്പായം, കരകുളം, അരുവിക്കര, ആനാട്, പനവൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ ഒന്നു മുതൽ എട്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.

കുട്ടികളിലുണ്ടാകുന്ന സംസാര, സ്വഭാവരൂപീകരണ പ്രശ്‌നങ്ങൾ കണ്ടെത്തി സാധാരണനിലയിലേക്ക് അവരെ മടക്കിക്കൊണ്ട് വരികയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികൾക്ക് സംസാരിക്കാനുണ്ടാകുന്ന ബുദ്ധിമുട്ട്, അവരുടെ പെരുമാറ്റത്തിലുണ്ടാകുന്ന പ്രശ്‌നങ്ങൾ എന്നിവ അങ്കണവാടി ടീച്ചർമാർ നിരീക്ഷിച്ച് മനസിലാക്കുന്നതാണ് ആദ്യഘട്ടം.

ഇത്തരം കുട്ടികളുടെ രക്ഷിതാക്കൾക്ക് അങ്കണവാടി ടീച്ചർമാരെ വിവരമറിയിച്ചും പദ്ധതിയുടെ ഭാഗമാകാം. ഗ്രാമപഞ്ചായത്തുകളിൽ ചികിത്സക്കായി പ്രത്യേകദിവസം നിശ്ചയിച്ച്, വിദഗ്ധർ കുട്ടികൾക്ക് തെറാപ്പി നൽകും.

സ്മാർട്‌ഫോൺ, ടി.വി എന്നിവയുടെ അമിതോപയോഗവും കുട്ടികളിൽ മാനസിക-പെരുമാറ്റതലങ്ങളിൽ നിരവധി പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. തെറാപ്പിയുടെ ഭാഗമായി കുട്ടികൾക്കായി പ്രത്യേക ആക്ടിവിറ്റികളും ക്ലാസുകളും നൽകും.

നെടുമങ്ങാട് അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിൽ നടന്ന പരിപാടിയിൽ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖാറാണി അധ്യക്ഷയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!