കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളം വിദ്യാർത്ഥികളുടെ ജീവിതനൈപുണി വികസിപ്പിക്കുന്നതിനും സാമൂഹിക ഉന്നമനത്തിനും അനുയോജ്യമായ സാഹചര്യം ഒരുക്കുന്നതിന് നടപ്പിലാക്കുന്ന പദ്ധതിയാണ് സ്കഫോൾഡ്.
ജില്ലാ തല ദ്വിദിനശില്പശാല കിളിമാനൂർ വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ടെക്നിക്കൽ ക്യാമ്പസിൽ നടന്നു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 25 കുട്ടികളാണ് ശിൽപശാലയിൽ പങ്കെടുക്കുന്നത്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ടെക്നിക്കൽ ക്യാമ്പസിലെ വിവിധ ഡിപ്പാർട്ട്മെന്റുകൾ, ലൈബ്രറി, ഇ ലാബ് എന്നിവ സംഘം സന്ദർശിച്ചു.ഫീൽഡ് ട്രിപ്പിന്റെ ഭാഗമായി തട്ടത്തുമലയിലെ ഗണപതിപാറ സന്ദർശിച്ചു. കുട്ടികളുടെ കരിയർ അഭിരുചി കണ്ടെത്തുന്നതിനായി അസാപ്പിന്റെ നേതൃത്വത്തിൽ സൈക്കോമെട്രിക് ടെസ്റ്റും നടത്തി.
കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് സി.ഇ.ഒ വിനോദ് ടി പി ഉദ്ഘാടനം നിർവ്വഹിച്ചു.ജില്ലാ പ്രോജക്ട് കോഡിനേറ്റർ എസ് ജവാദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ സാബു വി ആർ സ്വാഗതം പറഞ്ഞു. സ്കഫോൾഡ് ആർ പി വിനോദ് ടി മോഡ്യൂൾ അവതരിപ്പിച്ചു.
കരിയർ കൺസൾട്ടന്റ് ലവകുമാർ വി , അസോസിയേറ്റ് പ്രൊഫസർ വിസാറ്റ് ടെക്നിക്കൽ ക്യാമ്പസ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് എച്ച് ഒ ഡി ഡോ. ബ്രിജി ലാൽ റൂബൻ , കരിയർ കോഡിനേറ്റർ ഗവൺമെൻറ് എച്ച്എസ്എസ് പത്തനംതിട്ട ആലയിലെ മണി ശങ്കർ പി കെ എന്നിവർ ക്ലാസുകൾ നയിച്ചു.ഡയറക്ടർ ബ്രിഗേഡിയർ കെ. ഷാജി ആശംസ പറഞ്ഞു.സി ആർ സി കോഡിനേറ്റർ ഷീബ കെ നന്ദി പറഞ്ഞു.
ചിത്രം :കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് സി.ഇ.ഒ വിനോദ് ടി പി സ്കഫോൾഡ് പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുന്നു.