ആറ്റിങ്ങൽ കുന്നുവാരം യു.പി.സ്കൂളിൽ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടന്നു. ആറ്റിങ്ങൽ നഗരസഭാ ചെയർ പേഴ്സൺ അഡ്വ.എസ്. കുമാരി ശിലാസ്ഥാപനം നടത്തി. ചടങ്ങിൽ സ്കൂൾ മാനേജർ എ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായിരുന്നു.
ഹെഡ് മാസ്റ്റർ മധു ജി.ആർ സ്വാഗതവും നഗരസഭാ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള , നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഷീജ, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഗിരിജ. കൗൺസിലർ മാരായ പി.ഉണ്ണികൃഷ്ണൻ.എ.എസ്. ഷീല , ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ല ഓഫീസർ ഇ. വിജയകുമാരൻ നമ്പൂതിരി, മാനേജ്മെന്റ് കമ്മിറ്റി സെക്രറി എസ്. വേണുഗോപാൽ, പി.റ്റി.എ പ്രസിഡന്റ് മൂഴിയിൽ സുരേഷ്, എം.പി.റ്റി.എ പ്രസിഡന്റ് സി. അഞ്ജു, എന്നിവർ ആശംസയും സ്റ്റാഫ് സെക്രട്ടറി പുലരി ആർ ചന്ദ്രൻ നന്ദിയും പറഞ്ഞു
								
															
								
								
															
				

