ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ

FB_IMG_1674490705472

2023-24 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം സെമിനാർ ഉദ്ഘാടനം ചെയ്തു.

കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി സംരംഭക-സൗഹൃദ പദ്ധതികൾ നടപ്പിലാക്കുകയാണ് പഞ്ചായത്തിന്റെ പ്രഥമലക്ഷ്യം. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ വഹീദ് കരട് പദ്ധതിരേഖ അവതരിപ്പിച്ചു.

മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതികൾ, പ്രാദേശിക വിനോദസഞ്ചാര വികസനം, ലൈഫ് ഭവന പദ്ധതി, കൂൺകൃഷി പ്രോത്സാഹനം, നീന്തൽക്കുള നിർമ്മാണം എന്നിങ്ങനെ അഞ്ച് കോടി രൂപയുടെ പ്രാദേശിക വികസന പ്രവർത്തനങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി അധ്യക്ഷനായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!