ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ യൂത്ത് കോൺഗ്രസ്‌ ഉപരോധിച്ചു.

eiZ896Q91607

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ തൊണ്ടയിൽ മീൻ മുള്ളു കുടുങ്ങി ചികിത്സ തേടിയെത്തിയ വിദ്യാർഥിനിയുടെ ശരീരത്തിൽ എക്സ്റേ മെഷീൻ വീണ്‌ പരിക്കേറ്റു എന്ന പരാതിയിൽ ആശുപത്രി ജീവനക്കാരുടെയും ഡോക്ടർമാരുടേയും വീഴ്ച്ച ആരോപിച്ച് യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു .

സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് രാവിലെ 11 മണിയോടുകൂടി സംഭവത്തിലെ ആശുപത്രി ജീവനക്കാരുടെ വീഴ്ച്ച ആരോപിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ അപ്രതീക്ഷിതമായി സൂപ്രണ്ടിന്റെ മുറിയിലേക്ക് ഇരച്ചുകയറി ഉപരോധം നടത്തിയത് .

അച്ഛൻ കിടപ്പിലായി നിർധന കുടുംബത്തിൽപ്പെട്ട ആദ്യത്യയുടെ തുടർചികിത്സ ആശുപത്രി അധികൃതരും മാനേജ്മെൻറ് കമ്മിറ്റിയും ചേർന്ന് ഏറ്റെടുക്കണം എന്ന് ആവശ്യപ്പെടുകയും സംഭവത്തിൽ കുറ്റക്കാരായ ഡോക്ടർമാരെയും ജീവനക്കാരെയും പുറത്താക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു .

സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചത് ആശുപത്രി കവാടത്തിനു മുൻപിൽ സമരക്കാരും പോലീസും തമ്മിൽ ഉന്തിലും തള്ളിലും കലാശിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഫോൺ വഴി ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം സംഭവത്തിൽ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് എന്നും ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി തെളിഞ്ഞാൽ കൃത്യമായ നടപടിയെടുക്കും എന്നുള്ള ആശുപത്രി സൂപ്രണ്ട്ൻറെ ഉറപ്പിന്മേൽ യൂത്ത് കോൺഗ്രസ് സമരം അവസാനിപ്പിച്ചു.

പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് ആന്റണി ഫിനു വിന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി.എസ് അനൂപ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്‌ സജിത്ത് മുട്ടപ്പലം സെക്രെട്ടറിമാരായ ബിനോയ് എസ് ചന്ദ്രൻ, ഷമീർഷാ യൂത്ത് കോൺഗ്രസ് കോൺഗ്രസ് നേതാക്കളായ ബിജു കിഴുവിലം, ഷമീർ കിഴുവിലം,റാഫി പെരുമാതുറ,അൻസിൽ അൻസാരി,മോനി ശാർക്കര,കടയറ ജയചന്ദ്രൻ മനുമോൻ സെലീനറഫീഖ് ,റഫീഖ് , അജ്മൽ തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!