Search
Close this search box.

രാജ്യം എഴുപത്തിനാലാം റിപബ്ലിക് ദിനാഘോഷത്തിന്റെ നിറവിൽ

ei15DVY2583

രാജ്യം എഴുപത്തിനാലാം റിപബ്ലിക് ദിനാഘോഷത്തിൽ. ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താ അല്‍സിസിയാണ് മുഖ്യാതിഥി. അതീവ സുരക്ഷയിലാണ് രാജ്യം. 45000 കാണികൾ പരേഡ് കാണാൻ കർത്തവ്യപഥിൽ എത്തും.

രാജ്യത്തിന്‍റെ കരുത്തും സാംസ്‌കാരിക വൈവിധ്യവും വിവിധ രംഗങ്ങളില്‍ കൈവരിച്ച നേട്ടങ്ങളും വിളിച്ചോതുന്നതാണ് റിപബ്ലിക് ദിന പരേഡ്. സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിലെ വിവിധ വകുപ്പുകളുടെയും ടാബ്ലോകൾ, കുട്ടികളുടെ സാംസ്‌കാരിക പ്രകടനങ്ങൾ, മോട്ടോർ സൈക്കിൾ അഭ്യാസങ്ങൾ എന്നിവ ആഘോഷത്തിന്‍റെ പ്രൗഢി കൂട്ടും.

ആവേശം പകരാൻ വ്യോമസേനയുടെ അഭ്യാസ പ്രകടനങ്ങളും ഉണ്ടാകും. 23 ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ 50 വിമാനങ്ങൾ അണിനിരക്കും. പുതിയ പാർലമെന്‍റ് മന്ദിരം നിർമിക്കുന്ന തൊഴിലാളികൾക്കും റിക്ഷക്കാർക്കുമാണ് വിഐപി ഗ്യാലറിയിലേക്ക് ക്ഷണം. നാരി ശക്തി എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് കേരളത്തിന്‍റെ റിപബ്ലിക് ദിന ഫ്ലോട്ട്.

ആഘോഷങ്ങള്‍ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പാർച്ചന നടത്തും.റിപബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ഡല്‍ഹി പൊലീസിന് പുറമെ അര്‍ദ്ധ സൈനിക വിഭാഗത്തെയും സുരക്ഷക്കായി വിന്യസിച്ചു. വിമാനത്താവളങ്ങളിലും റെയിൽവേ, മെട്രോ സ്റ്റേഷനുകളിലും പരിശോധന കര്‍ശനമാക്കി.

 

ഏവർക്കും റിപബ്ലിക് ദിനാശംസകൾ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!