അഞ്ചുതെങ്ങ്: മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടത്തിൽ അഞ്ചുതെങ്ങ് സ്വദേശി മരിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. അഞ്ചുതെങ്ങ് കുരിശ്ശടിമുക്ക് സ്വദേശി അനു ആഡ്രുസാണ് ( 33 ) മരിച്ചത്.
അഞ്ചുതെങ്ങ് കുരിശ്ശടി ഭാഗത്തുനിന്നും മത്സ്യബന്ധനത്തിന് പോയ വള്ളമാണ് ശക്തമായ തിരയിൽപ്പെട്ട് അപകടം സംഭവിച്ചത്.
ഉടൻ തന്നെ കൂടെയുണ്ടായിരുന്ന മത്സ്യതൊഴിലാളികൾ അനുവിനെ കരയ്ക്കെത്തിച്ച് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിയ്ക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.