Search
Close this search box.

അമിത വേഗതയിൽ യാത്രക്കാരുടെ ജീവൻ പന്താടിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

eiG9CIQ29612

ആറ്റിങ്ങൽ : യാത്രക്കാരുമായി അമിത വേഗതയിൽ പോയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് ആറ്റിങ്ങൽ ആർടിഒ സസ്‌പെൻഡ് ചെയ്തു. അപകടകരമായ രീതിയിൽ ബസ് ഓടിച്ചു പോകുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ആർടിഒയുടെ നടപടി.

ഇക്കഴിഞ്ഞ 18 നു രാവിലെ വർക്കല വടശ്ശേരിക്കോണം- എംഎൽഎ പാലം- ആലംകോട് വഴി ആറ്റിങ്ങൽ എത്തുന്ന KL 16 J 5508 കാർത്തിക് ബസ് അമിത വേഗതയിൽ കൊടും വളവ് തിരിയുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്.

വിദ്യാർത്ഥികളും സ്ത്രീകളും മുതിർന്ന പൗരന്മാർ ഉൾപ്പെടെ യാത്രക്കാരായി ഉണ്ടായിരുന്ന ബസിന്റെ അമിത വേഗതയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനങ്ങളാണ് ഉണ്ടായത്. അമിത വേഗതയിൽ ബസ് കൊടുംവളവ് തിരിയുമ്പോൾ സമീപത്തു കൂടി പോയ ബൈക്ക് യാത്രികനും ബസ്സിലെ യാത്രക്കാരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

ടിക്കറ്റ് എടുത്ത് നിശ്ചിത ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യാൻ ബസ്സിൽ കയറുന്നവരുടെ യാത്ര അവസാന യാത്ര ആവാതിരിക്കാൻ അമിത വേഗതയിൽ ചീറിപ്പായുന്ന ബസുകളെ കണ്ടാൽ ദൃശ്യങ്ങൾ പകർത്തി പൊതുജനങ്ങൾക്ക് വാട്സാപ്പിലൂടെ മോട്ടോർ വാഹന വകുപ്പിന് അയക്കാവുന്നതാണ്.

ആറ്റിങ്ങൽ മേഖലയിൽ കൂടുതൽ ശക്തമായ രീതിയിൽ വാഹന പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!