ഇളമാട് ഗവ. ഐ.ടി.ഐ. ദേശീയ സമ്മതിദാന ദിനം ആഘോഷിച്ചു.

IMG-20230127-WA0041

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥാപക ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രറൽ ലിറ്ററസി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇളമാട് ഗവ. ഐ.ടി.ഐ ൽ ദേശീയ സമ്മതിദാന ദിനം ആഘോഷിച്ചു.

സമ്മതിദാനത്തെ ആഘോഷമാക്കി മാറ്റിക്കൊണ്ട് ഓരോ പൗരനും വോട്ട് ചെയ്‌ത്‌ ജനാധിപത്യത്തിനെ കരുത്തുറ്റതാക്കി മാറ്റാം എന്ന സന്ദേശം ആണ് ഈ ദിനം നൽകുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രിൻസിപ്പാൾ സജിത.പി അഭിപ്രായപ്പെട്ടു.

തുടർന്ന് എല്ലാ കുട്ടികളും ജീവനക്കാരും സമ്മദിദാന പ്രതിജ്ഞയെടുത്തു. ഗ്രൂപ്പ് ഇൻസ്ട്രക്ടർ ഹരികൃഷ്ണൻ.എൻ, ഇൻസ്ട്രക്ടർമാരായ സുദേവ്, സാബു, സന്തോഷ് കുമാർ, ശ്രീജിനാഥ്, ധന്യ, ജൂനിയർ സൂപ്രണ്ട് ഷോബി,മറ്റ് ജീവനക്കാരായ പ്രവീൺ രാജ്, അൻവർ സാദത്ത്, നിതിൻ മോഹൻ, ബിനുരാജ്, അതുൽ രാജ്, മുരുകൻ, ഷഫീക്ക് ശോഭ കുമാരി, ഷീല തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!