Search
Close this search box.

വിഭിന്നശേഷി കുട്ടികളുടെ രക്ഷകർത്താക്കൾക്കായി ‘ഒപ്പമുണ്ട് ഞങ്ങൾ’ എന്ന പരിപാടിയുമായി ബി ആർ സി കണിയാപുരം

IMG-20230127-WA0055

കണിയാപുരം സബ് ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ പൊതുപരീക്ഷയ്ക്ക് തയ്യാറാകുന്ന 10,11,12 ക്ലാസ്സുകളിലെ വിഭിന്നശേഷി കുട്ടികളുടെ രക്ഷകർത്താകൾക്കായി തൊഴിൽ പഠന ശില്പശാലയായ ‘ഒപ്പമുണ്ട് ഞങ്ങൾ’ സംഘടിപ്പിച്ചു.

മംഗലപുരം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാല ഉദ്ഘാടനം പോത്തൻകോട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ഹരിപ്രസാദ് നിർവ്വഹിച്ചു. മംഗലാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുമ ഇടവിളാകം അധ്യക്ഷത വഹിച്ചു.

കണിയാപുരം ബിപിസി ഉണ്ണികൃഷ്ണൻ സ്വാഗതവും ട്രെയിനർ ശ്രീജ ജി കൃതജ്ഞതയും രേഖപ്പെടുത്തി.

ഭിന്നശേഷി കുട്ടികൾ പൊതു പരീക്ഷ എഴുതുമ്പോൾ സർക്കാർതലത്തിൽ നൽകുന്ന വിവിധങ്ങളായ സേവനങ്ങളെ കുറിച്ചുള്ള ക്ലാസ്സ്‌ ബി ആർ സി സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ ഷൈനി, ആൻസി എന്നിവർ നയിച്ചു.

10, 12 ക്ലാസുകൾക്ക് ശേഷമുള്ള തുടർ പഠനസാധ്യതകളെ കുറിച്ചും, വിവിധ കോഴ്സുകളെ കുറിച്ചുമുള്ള ക്ലാസ്സ്‌ നാലാഞ്ചിറ വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്ററിലെ സോഷ്യൽ വർക്കറായ നിരേഷ് നയിച്ചു. സമഗ്ര ശിക്ഷ കേരള കുട്ടികൾക്കായി നൽകുന്ന വിവിധങ്ങളായ സേവനങ്ങളെക്കുറിച്ച്
തിരുവനന്തപുരം ജില്ലാ പ്രോഗ്രാം ഓഫീസർ ബി ശ്രീകുമരൻ സംസാരിക്കുകയും രക്ഷകർത്താക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.വിവിധ പഞ്ചായത്തുകളിൽ നിന്നായി 65 രക്ഷകർത്താക്കൾ പങ്കെടുത്തു.

സി ആർ സി കോഡിനേറ്റർ സി എസ് ദിനേശ്, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ റോജ ജി നാഥ്‌,ബിന്ദു വി എസ്, ശുഭ, സ്വപ്ന,ഷജിൻ തുടങ്ങിയവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!