ആറ്റിങ്ങൽ രാമച്ചംവിള ഗവ എൽപിഎസിന് 100 വയസ്സ്.

IMG-20230127-WA0033

ആറ്റിങ്ങൽ : ആറ്റിങ്ങൽ രാമച്ചംവിള ഗവ എൽപിഎസിൽ ശതാബ്ദി ആഘോഷ. ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക പരിപാടി ഉദ്ഘാടനം ചെയ്തത്.

ആറ്റിങ്ങൽ നഗരസഭാ വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ആശ ഡി എസ് സ്വാഗതം പറഞ്ഞു.നഗരസഭാ അധ്യക്ഷ അഡ്വ എസ് കുമാരി മുഖ്യപ്രഭാഷണം നടത്തി.

നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഗിരിജ, കൗൺസിലർ എസ് സുഖിൽ, എ.ഇ.ഒ വിജയകുമാരൻ നമ്പൂതിരി, ബിപിസി പി സജി, ഡോക്ടർ രാധാകൃഷ്ണൻ പിടിഎ പ്രസിഡന്റ് പി സന്തോഷ്, എസ്.എം.സി ചെയർമാൻ എൽ ജയചന്ദ്രൻ, സിപിഐഎം ഏരിയ കമ്മിറ്റി അംഗം സി ദേവരാജൻ, സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വക്കേറ്റ് മോഹനൻ നായർ തുടങ്ങിയവർ സംസാരിച്ചു സ്റ്റാഫ് സെക്രട്ടറി ശ്യാമ നന്ദി പറഞ്ഞു.

മികച്ച 10 വിദ്യാർത്ഥികൾക്ക് പി. കെ. സുകുമാരൻ നായർ മെമ്മോറിയൽ എന്റോവ് മെന്റ് റിട്ട. പ്രൊഫ.ഉമാറാണി. എസ്ഡി വിതരണം ചെയ്തു. പ്രശസ്ത മജിഷ്യൻ വിഷ്ണു കല്ലറ അവതരിപ്പിച്ച മാജിക്‌ ഷോ ശ്രദ്ധേയമായി. തുടർന്ന് പൂർവ വിദ്യാർഥികൾ അവതരിപ്പിച്ച കലാസന്ധ്യ അരങ്ങേറി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!