കല്ലമ്പലം : തിരുവനന്തപുരം ജില്ലയിലെ സ്വാന്തന രംഗത്തെ മികച്ച പ്രവർത്തകനെ തിരഞ്ഞെടുക്കുവനായി കടുവയിൽ സൗഹൃദ പാലിയേറ്റീവ് സൊസൈറ്റി നടപ്പിലാക്കിയ പ്രഥമ അവാർഡിന് വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റും തിരുവനന്തപുരം പാലിയേറ്റീവ് ഇനിഷിയെറ്റീവ് ജനറൽ സെക്രട്ടറിയുമായ ആർ. എസ്. ശ്രീകുമാറിനെ തിരഞ്ഞെടുത്തു.
അദ്ദേഹം മുട്ടേക്കാട് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഭാരവാഹിയും ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു.
ജനുവരി 29ന് കടുവയിൽ എസ്ആർഎ നഗറിൽ നടക്കുന്ന വാർഷിക പൊതു സമ്മേളനത്തിൽ വച്ചു ആറ്റിങ്ങൽ എം എൽ എ ഒ. എസ്. അംബിക അവാർഡ് വിതരണം ചെയ്യും.