കിളിമാനൂർ മേഖലയിലെ പാവപ്പെട്ട നൂറ് കണക്കിന് ജനങ്ങൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിക്കൊണ്ടിരിക്കുന്ന ആശുപത്രിയായ കേശവപുരം കമ്യൂണിറ്റി ഹെൽത്ത് സെന്റർ വിഴിഞ്ഞം- നാവായിക്കുളം റിംഗ് റോഡ് നിർമ്മാണത്തിന്റെ രൂപരേഖയാൽ ഉൾപ്പെട്ടിരിക്കയാണ്. ഇത് കേശവപുരം ആശുപത്രിയുടെ നിലനിൽപ്പ് ഇല്ലാതാക്കുന്നതാണ്.
കേശവപുരം ആശുപത്രിയെ താലൂക്ക് ആശുപത്രിയുടെ പദവിയിലേക്ക് ഉയർത്തി പാവപ്പെട്ടവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണമെന്ന് ഫ്രാക്ക് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ്.
ആയതിനാൽ പ്രസ്തുത രൂപരേഖ പുതുക്കി കേശവപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനെ നിലനിർത്തിക്കൊണ്ട് വിഴിഞ്ഞം – നാവായിക്കുളം റിംഗ് റോഡിന്റെ അലൈൻമെന്റ് പുന:ക്രമീകരിക്കണമെന്നും കിളിമാനൂർ ജംഗ്ഷനിലെ ഗതാഗത കരുക്ക് ഒഴിവാക്കുന്നതിനായി പുതിയകാവ് -ഞാവേലിക്കോണം – പാപ്പാല ബൈപ്പാസ് റോഡ് നിർമ്മാണം ആരംഭിക്കണമെന്നും പ്രസിഡന്റ് മോഹൻ വാലഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ഫ്രാക്ക് (ഫോറം ഓഫ് റസിഡന്റ്സ് അസോസിയേഷൻസ് കിളിമാനൂർ) വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
ജനറൽ സെക്രട്ടറി റ്റി.ചന്ദ്രബാബു പ്രവർത്തന റിപ്പോർട്ടും ഖജാൻജി ജി.ചന്ദ്രബാബു വരവ്ചെലവ് കണക്കും അവതരിപ്പിച്ചു. മനു ജോസഫ് , ഗോപിനാഥൻ പിള്ള. എം, ദിനേശൻ.കെ.പി, ശശിധരൻ.കെ, എ.റ്റി. പിള്ള, പ്രസന്നകുമാർ. വി, ശാർങ്ങധരൻ.ആർ, ചന്ദ്രൻപിള്ള.എം, ഹരികൃഷ്ണൻ.എൻ, രാജേന്ദ്രൻ നായർ.എം എന്നിവർ സംസാരിച്ചു. പൊതുയോഗത്തിന് ആർ.സുബാഷ് സ്വാഗതവും മുത്താന സുധാകരൻ നന്ദിയും അറിയിച്ചു.