ആറ്റിങ്ങൽ : ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറ പാലത്തിൽ ട്രെയിലർ ലോറി ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം ഓടിച്ചു പോയി. ഇന്ന് രാത്രി 9 അര മണിയോടെയാണ് സംഭവം. പരിക്കേറ്റ ബൈക്ക് യാത്രികനെ ആറ്റിങ്ങൽ ഫയർ ഫോഴ്സെത്തി ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി
