നിരവധി ക്രിമിനൽ കേസിലെ പ്രതി ചിറയിൻകീഴിൽ അറസ്റ്റിൽ

eiSVM5V84507

ചിറയിൻകീഴ്: കൊലപാതക കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിലെ പ്രതി ചിറയിൻകീഴിൽ അറസ്റ്റിൽ.

പെരുംകുഴി കാട്ടുവിള വീട്ടിൽ അമ്പു എന്ന് വിളിക്കുന്ന വിപിനെയാണ് പെരുംകുഴി നാലുമുക്കിൽ വെച്ച് ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു.

2019ൽ പെരുംകുഴി ഇടഞ്ഞിമൂല സ്വദേശിയായ വിഷ്ണുവിനെ ദേഹോപദ്രവം ഏൽപ്പിച്ചു കൊലപെടുത്തിയ കേസിലെ പ്രതിയാണ് അമ്പു.

തുടർന്ന് 2021ൽ മുട്ടപ്പലം സ്വദേശിയായ അനുവിനെ വാള് വെച്ച് കഴുത്തിനു വെട്ടി പരിക്കേല്പിച്ച ശേഷം പിടിയിലായ ഇയാൾ റിമാൻഡ് ശിക്ഷ യ്ക്ക് ശേഷം വ്യാപകമായി കഞ്ചാവ് ഉൾപ്പടെ ഉള്ള ലഹരിവസ്തുക്കൾ വില്പന നടത്തുകയും പോലീസ് പിടിയിലാകുകയും ചെയ്തു.

അടുത്തിടയായി ഇടഞ്ഞിമൂല സ്വദേശികളായ,ഗോകുൽ, നിഖിൽ, തുടങ്ങിയവരെ ആക്രമിച്ച കേസിലെ പ്രതി കൂടി ആണ് ഇയാൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!