വിസ്‌ഡം തിരുവനന്തപുരം റവന്യൂ ജില്ലാ മദ്രസ്സാ സർഗസംഗമം നടന്നു

IMG-20230129-WA0045

തിരുവനന്തപുരം : വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡ് മദ്രസകളുടെ തിരുവനന്തപുരം റവന്യൂ ജില്ലാതല മദ്രസാ സർഗസംഗമം വിഴിഞ്ഞം സലഫി സെന്ററിൽ നടന്നു.

കിഡ്സ്‌, ചിൽഡ്രൻ, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ഉപജില്ലാ തലത്തിൽ വിജയിച്ച മുന്നൂറോളം വിദ്യാർഥികളാണ് ജില്ലാതലത്തിൽ മത്സരിച്ചത്.

സർഗസംഗമം വിസ്‌ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ നസീർ വള്ളക്കടവ് ഉദ്ഘാടനം ചെയ്തു. ജില്ലാ വിസ്‌ഡം മദ്രസ്സാ കൺവീനർ സഫീർ കുളമുട്ടം അധ്യക്ഷനായി. വിസ്‌ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് സൽമാനുൽ ഫാരിസി, വിസ്‌ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി അൽ ഫഹദ് പൂന്തുറ, വിഴിഞ്ഞം മദ്രസ്സാ കൺവീനർ ജലാലുദ്ധീൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. തിരുവനന്തപുരം വെസ്റ്റ്‌ മണ്ഡലം മദ്രസ്സാ കൺവീനർ മാഹീൻ സ്വലാഹി വിഴിഞ്ഞം സ്വാഗതവും റഷീദ് മദനി നന്ദിയും പറഞ്ഞു.

ജില്ലാതലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥികൾ ഫെബ്രുവരി 5ന് മലപ്പുറം ജാമിയ അൽഹിന്ദ് വനിതാ ക്യാമ്പസ്സിൽ നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!