ഗാന്ധി മുതൽ ഗാന്ധി വരെ ടി.പത്മനാഭൻ പ്രകാശനം ചെയ്തു.

ei1BF9490787

വർത്തമാനകാല ഇന്ത്യൻ സാമൂഹ്യവിഷയങ്ങൾ പ്രതിപാദിക്കുന്ന ഗാന്ധി മുതൽ ഗാന്ധി വരെ എന്ന ലേഖന സമാഹാരം പ്രകാശിപ്പിച്ചു. സി.പി.ഐ നേതാവ് സി.എൻ. ചന്ദ്രൻ രചിച്ച പുസ്തക പ്രമുഖകഥാകൃത്ത് ടി.പത്മനാഭനാണ് അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ പുസ്തകം പ്രകാശനം ചെയ്തത്.

രാജ്യത്തെ ബാധിക്കുന്ന വലിയ വിഷയങ്ങളാണ് ഈ പുസ്തകം ചർച്ച ചെയ്യുന്നതെന്നദ്ദേഹം പറഞ്ഞു. പുതിയ സംഭവവികാസങ്ങളെ കൂടി ഉൾപ്പെടുത്തി ഇതിന്റെ പുതിയ പതിപ്പ് പുറത്തിറക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി
സി.പി. സന്തോഷ് കുമാർ പുസ്തകം ഏറ്റുവാങ്ങി. സി.എൻ ഗംഗാധരൻ, എൻ.പി.രമേശൻ ,എൻ.വി. പ്രിയംവദ, മമിത രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!