ആറ്റിങ്ങലിൽ ദേശീയ പാതയിൽ ഓയിൽ ചോർന്നു ; നിരവധി ഇരുചക്ര വാഹനങ്ങൾ വഴുതി വീണു

eiTIVJ887076

ആറ്റിങ്ങൽ: ഇന്ന് വൈകിട്ടോടെ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുൻ വശത്തെ ദേശീയപാതയിലാണ് ഓയിൽ ചോർന്നൊലിച്ചത്. റോഡിൽ ഗണ്യമായ അളവിൽ ഓയിലിന്റെ സാന്നിധ്യം ഉണ്ടായതോടെ നിരവധി ഇരുചക്ര യാത്രികരും വഴുതി വീണു. വലിയ കന്നാസിൽ നിറച്ച ഓയിലുമായി സ്കൂട്ടിയിലെത്തിയ യുവാവ് ബസ് സ്റ്റാൻഡിന് സമീപത്തെത്തിയ ശേഷം യു ടേൺ എടുത്ത് കച്ചേരി നടയിലേക്ക് പോകാൻ ശ്രമിക്കവെയാണ് വാഹനത്തിൽ സൂക്ഷിച്ചിരുന്ന കന്നാസ് തെറിച്ചു വീണു പൊട്ടി ഓയിൽ റോഡിലേക്കൊഴുകിയത്.

എപ്പോഴും ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ഈ ഭാഗത്ത് ഓയിൽ ചോർന്നതിനാൽ ഗതാഗതം തടസ്സപ്പെടുത്തി ഫയർഫോഴ്സെത്തി വെള്ളം ഒഴിച്ച് വൃത്തിയാക്കേണ്ടി വന്നു. നഗരസഭ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, ട്രാഫിക് പോലീസുകാർ വ്യാപാരികൾ, ബസ് ജീവനക്കാർ തുടങ്ങിയവർ ഗതാഗത നിയന്ത്രണ ചുമതല ഏറ്റെടുത്തതു കാരണം സമയബന്ധിതമായി പ്രശ്നത്തിന് പരിഹാരം കാണാൻ സാധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!