ബൈക്കിൽ ചീറിപ്പാഞ്ഞ് സ്കൂൾ വിദ്യാർത്ഥികൾ, ഒരാൾക്ക് പരിക്ക്

eiGTYFT43478

വെമ്പായം : സ്കൂൾ വിദ്യാർഥികൾ നടത്തിയ അഭ്യാസ പ്രകടനത്തിനിടെ ബൈക്ക് മറിഞ്ഞ് ഒരു വിദ്യാർത്ഥിക്ക് പരിക്ക്.വെമ്പായം ഗ്രാമ പഞ്ചായത്തു പരിധിയിൽ വരുന്ന ഹയർ സെക്കന്ററി സ്കൂളുകളിലെ വിദ്യാർത്ഥികളാണ് ബൈക്ക് അഭ്യാസവുമായി നിരത്തു കീഴടക്കുന്നത്. സ്കൂൾ സമയങ്ങളിൽ ഇവരുടെ ബൈക്ക് യാത്ര മറ്റു വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാരെ ഭീതിയിലാക്കുന്നു. പതിനാറും, പതിനേഴും വയസ്സ് മാത്രമുള്ള പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളാണ് ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി വെമ്പായം മേഖലയിൽ കന്യാകുളങ്ങര മുതൽ നെടുവേലി വരെയുള്ള ഒരു കിലോമീറ്റർ ഭാഗത്തു  ഡ്രൈവിങ് അഭ്യാസം നടത്തുന്നത്. ഇവരുടെ കൈവശമുള്ള പല ഇരുചക്ര വാഹനങ്ങളും രേഖകൾ ഇല്ലാത്തതും സൈലൻസറുകൾ പ്രത്യേകം ശബ്ദമുണ്ടാക്കുവാനുള്ള രീതിയിൽ നിർമിച്ചിട്ടുള്ളതുമാണെന്നും ആക്ഷേപമുണ്ട്. ചില ബൈക്കുകളിൽ വ്യക്തമല്ലാത്തതും ചിലതിൽ നമ്പർ പ്ലേറ്റ് ഇല്ലാത്തതുമാണ്. പ്രായപൂർത്തി ആകാത്തവർ വാഹനം ഓടിച്ചു അപകടം പറ്റിയാൽ രക്ഷകർത്താക്കൾക്കും, വണ്ടി ഉടമയ്ക്കും ശിക്ഷ ഉറപ്പാക്കുന്ന നിയമം പ്രാബല്യത്തിൽ വന്നിട്ടും ഈ അപകട ഡ്രൈവിങ് തുടരുകയാണെന്ന് നാട്ടുകാർ പറയുന്നു. രാവിലെയും വൈകുന്നേരങ്ങളിലും ഇത്തരത്തിൽ കാതടപ്പിക്കുന്ന ശബ്ദ വുമായി കുട്ടി ഡ്രൈവർമാർ പായുമ്പോഴും നിയമ പാലകർ ഹെൽമറ്റ് വേട്ടയിലാണെന്ന് ജനങ്ങൾ കുറ്റപ്പെടുത്തുന്നു. വട്ടപ്പാറ, നെടുമങ്ങാട്, വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന റോഡുകളിൽ നടക്കുന്ന ബൈക്ക് അഭ്യാസ പ്രകടനത്തിനെതിരെ നിരവധി പരാതികളാണ് നാട്ടുകാർ കൊടുത്തത്. എന്നാൽ ഇവരെ നിയന്ത്രിക്കാൻ നിയമപാലകർ തയാറാകുന്നില്ല എന്നാണ് നാട്ടുകാരുടെ ആരോപണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!