ദീപ്ത സ്മരണയോടെ തോന്നയ്ക്കൽ ഗവ ഹയർ സെക്കൻഡറി സ്കൂൾ

IMG-20230131-WA0023

തോന്നയ്ക്കൽ : എഴുപത്തിയഞ്ചാം രക്തസാക്ഷി വാർഷികം ജനുവരി 30ന് ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു.

പ്രിൻസിപ്പൽ ജെസ്സി ജലാൽ ഗാന്ധി പ്രതിമയിൽ ഹാരം അർപ്പിക്കുകയും, പ്രഥമ അധ്യാപകൻ സുജിത്ത് എസ്. പുഷ്പാർച്ചന നടത്തുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ 75 മൺ ചെരാതുകൾ തെളിയിച്ചു.

തുടർന്ന് എച്ച്. എം. ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ശേഷം നടന്ന സർവ്വമത പ്രാർത്ഥനയിലും ഗാന്ധി പ്രതിജ്ഞയിലും എൻ.സി.സി ,എസ് .പി .സി, ജെ .ആർ .സി കേഡറ്റുകളും, ഗാന്ധിദർശൻ ക്ലബ് അംഗങ്ങളും, മറ്റ് അധ്യാപകരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!