അഞ്ചുതെങ്ങ് സർവ്വീസ് സഹകരണ ബാങ്കിൽ ക്രമക്കേടെന്ന് ആരോപണം, കോൺഗ്രസ് പ്രക്ഷോഭത്തിനു തുടക്കം

IMG-20230201-WA0034

അഞ്ചുതെങ്ങ് സർവീസ് സഹകരണ ബാങ്കിൽ വൻ ക്രമക്കേട് നടന്നതായി ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രക്ഷോഭത്തിനു തുടക്കം. ബാങ്കിൽ 42 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി ഈ മാസം 24ന് നടന്ന ബാങ്ക് ഭരണ സമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ് വിഷയം ചർച്ച ചെയ്യപ്പെട്ടതെന്നും എന്നാൽ തിരിമറി ഇതിലും വലുതാണെന്നും, ആഡിറ്റിങ്ങ് നടത്തി റിപ്പോർട്ട് പുറത്ത് വിടണമെന്നും,സാമ്പത്തിക തിരിമറി വിജിലൻസ് അന്വേഷിക്കണമെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

അതിന്റെ ഭാഗമായി ബാങ്കിന് മുൻപിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ്‌ ജൂഡ് ജോർജ്ജ് അധ്യക്ഷത വഹിച്ച പരിപാടിയിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ഉദ്ഘാടനം ചെയ്തു.

നെൽസൺ ഐസക്,യേശുദാസൻ സ്റ്റീഫൻ,ഷെറിൻ ജോൺ,സേവ്യർ,ഔസേപ്പ് ആന്റണി,ഷാജി,ഷീമ ലെനിൻ, എന്നിവർ പങ്കെടുത്തു.

സാമ്പത്തിക ക്രമക്കേടിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ബാങ്ക് പ്രസിഡന്റ്‌ രാജി വെയ്ക്കണമെന്നും ഭരണ സമിതി പിരിച്ചു വിടണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!