തിരുവനന്തപുരം റവന്യു ജില്ലാ മദ്രസ്സാ സർഗ്ഗസംഗമം ; ആറ്റിങ്ങൽ ഉപജില്ല ചാമ്പ്യൻമാർ

IMG-20230201-WA0044

തിരുവനന്തപുരം : വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിലുള്ള മദ്രസ്സകളുടെ റവന്യു ജില്ലാ തലസർഗമേളയിൽ ആറ്റിങ്ങൽ ഉപജില്ല ജേതാക്കളായി. തിരുവനന്തപുരം ഈസ്റ്റ്‌ ഉപജില്ല രണ്ടാം സ്ഥാനം നേടി.

വിഴിഞ്ഞം സലഫി സെന്ററിൽ നടന്ന ജില്ലാ സർഗസംഗമത്തിൽ വിവിധ ഉപജില്ലകളിൽ നിന്നായി ഒന്നാം സ്ഥാനം നേടിയ മൂന്നൂറോളം കുട്ടികളാണ് മത്സരിച്ചത്. ഓൺസ്റ്റേജ് ഓഫ്‌സ്റ്റേജ് ഇനങ്ങളിലായി കിഡ്സ്‌, ചിൽഡ്രൻ, സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

വിജയികൾക്കുള്ള എവർറോളിംഗ് ട്രോഫി വിസ്‌ഡം തിരുവനന്തപുരം ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് സമ്മാനിച്ചു. ജില്ലയിൽ ഒന്നാം സ്ഥാനം നേടിയവർ ഫെബ്രുവരി 5 ന് മലപ്പുറം പാണക്കാട് ജാമിയ അൽഹിന്ദ് വനിത ക്യാമ്പസ്സിൽ നടക്കുന്ന സംസ്ഥാന സർഗസംഗമത്തിൽ തിരുവനന്തപുരം ജില്ലയ്ക്കായി മത്സരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!