വർക്കലയിൽ മൂന്ന് വയസുകാരിക്ക് മുത്തശ്ശിയുടെ ക്രൂര മർദ്ദനം

IMG-20230201-WA0044

വർക്കലയിൽ മൂന്ന് വയസുകാരിക്ക് മുത്തശ്ശിയുടെ ക്രൂര മർദ്ദനം.അങ്കണവാടിയില്‍ പോകാന്‍ മടി കാണിച്ചതിനാണ്‌ കുട്ടിക്ക് ക്രൂരമര്‍ദനമേറ്റത്.

കുഞ്ഞിനെ അമ്മൂമ്മ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍വാസിയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.

3വയസ്സ് പ്രായമുള്ള പെണ്കുഞ്ഞിനെ മൃഗീയമായി ഉപദ്രവിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ കൂടിയാണ് പുറം ലോകം അറിയുന്നത്. വർക്കല വെട്ടൂർ വലയന്റെ കുഴി കല്ലുമല കുന്നു പ്രദേശത്താണ് സംഭവം.

സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതോടെ സ്ഥലം വാർഡ് മെമ്പർ സുനിൽ , പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ സുനിൽ , ഐസിഡിഎസ് സുപ്രവൈസർ അൻസീറ , അംഗൻവാടി ടീച്ചർ എന്നിവർ വീട്ടിലെത്തി. അയൽവാസികളോടെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുന്നു.

കുട്ടിയുടെ മാതൃ മാതാവ് കുട്ടിയെ മർദ്ധിക്കുന്നത് ആണ് വീഡിയോ യിൽ ഉള്ളത്. ഇവർക്ക് എതിരെ നിയമനടപടി സ്വീകരിക്കണം എന്നുള്ള പ്രതികരണം ആണ് നാട്ടുകാരിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും ഉയരുന്നത്. കുട്ടി അംഗൻവാടിയിൽ പോകുന്നതിൽ താല്പര്യം കാണിച്ചിരുന്നില്ല.. കുട്ടിയെ അടുത്തുള്ള പ്ലേ സ്കൂളിൽ ചേർത്തിട്ടു 2 ആഴ്ചയെ ആയിട്ടുള്ളു. കുട്ടിയെ നിരന്തരമായി മർദ്ധിക്കുന്നത് കണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് എന്ന് വീഡിയോ ചിത്രീകരിച്ചവർ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!