Search
Close this search box.

പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കരുത് : കെപിഎസ്ടിഎ

IMG-20230201-WA0062

അധ്യയന വർഷം അവസാനിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കേ ഇതുവരെ തസ്തികാ നിർണയ നടപടികൾ പൂർത്തിയാക്കാതേയും അധ്യാപകർക്ക് നിയമന അംഗീകാരം നൽകാതേയും വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ ഫണ്ട് വർദ്ധിപ്പിക്കാതെ പ്രഥമ അധ്യാപകരെ കടക്കെണിയിലാക്കിയും ഹെഡ്മാസ്റ്റർമാരായി സ്ഥാനക്കയറ്റം ലഭിച്ചവർക്ക് ആനുകൂല്യങ്ങൾ നൽകാതേയും ഡിഎ കുടിശ്ശിക അനുവദിക്കാതേയും വിദ്യാഭ്യാസ മേഖല കലുഷിതമാക്കി പൊതു വിദ്യാഭ്യാസത്തെ തകർക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കെപിഎസ്ടിഎ ആറ്റിങ്ങൽ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

 

യൂത്ത് കോൺ. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിച്ച സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് നൽകാത്തത് അഴിമതി ആണെന്നും അത് വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉപജില്ലാ പ്രസിഡന്റ് റ്റി.യു. സഞ്ജീവ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രദീപ് നാരായൺ, ആർ. ശ്രീകുമാർ, ജില്ലാ സെക്രട്ടറി എൻ. സാബു,
ആറ്റിങ്ങൽ നഗരസഭ കൗൺസിലർ കെ.ജെ. രവികുമാർ, വി.പി. സുനിൽകുമാർ, സി.എസ്. വിനോദ്, പി.രാജേഷ്, എ. സീനാബീവി, പി.എസ്. ജൂലി എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി റ്റി.യു. സഞ്ജീവ് (പ്രസിഡണ്ട്), പി. രാജേഷ് (സെക്രട്ടറി), ആർ.എ. അനീഷ് (ട്രഷറർ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!