Search
Close this search box.

പാട്ടത്തിൽ ഗവ എൽ.പി.സ്കൂളിലെ വിദ്യാർത്ഥികൾ കല്ലൂർ ചിത്രാഞ്ജലിയിലെ തോട് ശുചീകരണത്തിൽ പങ്കാളികളായി

IMG-20230202-WA0038

പാരിസ്ഥിതിക സംതുലനത്തിൽ നിർണായകമായ ധർമങ്ങൾ നിർവഹിക്കുന്നവയാണ് ‘ ഭൂമിയുടെ വൃക്കകൾ ‘ എന്ന് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്ന തണ്ണീർ തടങ്ങൾ.

ജല ശുചീകരണം, വെള്ളപ്പൊക്ക നിയന്ത്രണം, തീരസംരക്ഷണം എന്നിവ ഇവയിൽ പ്രധാനമാണ്

ലോക തണ്ണീർ തട ദിനമായ ഫെബ്രുവരി രണ്ടിന് പാട്ടത്തിൽ ഗവ എൽ.പി.സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങൾ കല്ലൂർ ചിത്രാഞ്ജലിയിലെ തോട് സന്ദർശിക്കുകയും മംഗലപുരം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന തോട് ശുചീകരണത്തിൽ പങ്കാളികളാവുകയും ചെയ്തു.

മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുമ ഇടവിളാകം പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എസ്. ശ്രീലത , തോന്നയ്ക്കൽ രാജേന്ദ്രൻ , തോന്നയ്ക്കൽ രാജശേഖരൻ എന്നിവർ ആശംസകൾ നേർന്നു.

സ്കൂൾ ഹെഡ് മാസ്റ്റർ കൃഷ്ണൻ കുട്ടി മടവൂർ , അധ്യാപകരായ ബീന.ബി, സുനിൽകുമാർ എസ്.വി., സുധീർ . ഐ., വെൻചിത്ത് . വി.സി., ഷിൻസാബീവി .എസ് ., ദിഷാന . എസ്.ആർ. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!