പുളിമാത്ത് : ആറ്റിങ്ങൽ എംഎൽഎ അഡ്വ. ബി സത്യന്റെ വികസന ഫണ്ടിൽ നിന്നും ചെലവഴിച്ചു നിർമ്മിച്ച പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ ചെറുക്കാരം- പനവിള റോഡ് അഡ്വ ബി സത്യൻ പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു.
പനവിള ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ പുളിമാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി വിഷ്ണു അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.