വെഞ്ഞാറമൂട്:ഓട്ടോയിലെത്തിയ രണ്ടംഗ സംഘം വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടു. വാമനപുരം കണിച്ചോട് കാർത്തികയിൽ മുരളീധരന്റെ ഭാര്യ സരസ്വതി (60)യുടെ മൂന്നു പവന്റെ മാലയാണ് പൊട്ടിച്ചെടുത്തത്.
ബുധനാഴ്ച വൈകീട്ട് 3 മണിക്ക് കണിച്ചോട് വെച്ചായിരുന്നു സംഭവം.സ്ത്രീയുടെ മുന്നിൽ പെട്ടെന്നുനിർത്തിയ ഓട്ടോയിൽ നിന്നാണ് രണ്ടുപേർ ബലമായി മാല പൊട്ടിച്ചത്. ഭയന്ന് ഉറക്കെ വിളിക്കുകയും ആളുകൾ ഓടിയെത്തുമ്പോൾ അമിതവേഗത്തിൽ ഓട്ടോ ഓടിച്ച് പ്രതികൾ രക്ഷപ്പെടുകയും ചെയ്തു.