നിലാവ് പുതച്ച സിംഫണി പുസ്തക പ്രകാശനം

IMG-20230205-WA0113

തിരുവനന്തപുരം : യുവകഥാകൃത്തും അധ്യാപകനുമായ അമീർ കണ്ടലിൻ്റെ കഥാസമാഹാരം ‘നിലാവ് പുതച്ച സിംഫണി ‘ യുടെ പ്രകാശനം നടന്നു.

തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ കെ.വി.മോഹൻകുമാർ ഐ എ എസ് സാഹിത്യകാരൻ ശ്രീകണ്ഠൻ കരിക്കകത്തിന് പുസ്തകത്തിൻ്റെ കോപ്പി നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.

അശ്കർ കബീർ പുസതകത്തെ പരിചയപ്പെടുത്തി. പുസ്തത്തിന് അവതാരിക എഴുതിയ വിനു എബ്രഹാം, കവറൊരുക്കിയ മുഖ്താർ ഉദരംപൊയിൽ എന്നിവർ ആശംസകളർപ്പിച്ചു.

തനിമ കലാസാഹിത്യവേദി ജില്ല സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ കാര്യവട്ടം ശ്രീകണ്ഠൻ നായർ, കണിയാപുരം സൈനുദീൻ, വിനീതവിജയൻ, സിദ്ധിഖ് സുബൈർ, ഷഫീന സൈത്തൂൻ, ചാന്നാങ്കര ജയപ്രകാശ്, ജയൻ പോത്തൻകോട്, ജുബീന ബീഗം, ചാന്നാങ്കര സലിം, വിജയൻ കുഴിത്തുറ, നഹ്ദ തബസും,നിദ ഫാത്തിമ തുടങ്ങിയവർ സന്നിഹിതരായിരുന്നു.പ്രഭാത് ബുക്ക് ഹൗസാണ് പ്രസാധകർ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!