ആറ്റിങ്ങൽ : ആറ്റിങ്ങൽ കൊച്ചുപരുത്തിയിൽ യുവതിയെ വീട്ടിൽ കയറി മാരകമായി വെട്ടി പരിക്കേൽപ്പിച്ചു. സുജ എന്ന സ്ത്രീയക്കാണ് പരിക്കേറ്റത്.
ഇന്ന് രാത്രി 7 അര മണിയോടെയാണ് സംഭവം. സുജയും മക്കളും വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് ആക്രമണം നടന്നത്. സുജയുടെ ഭർത്താവ് പുറത്ത് പോയിരിക്കുകയായിരുന്നു.
അയൽവാസിയും ബന്ധുവുമായ ഷിബുവാണ് ആക്രമിച്ചത്. ഇരു വീട്ടുകാരുടെയും മക്കൾ ഒരേ സ്കൂളിൽ ആണ് പഠിക്കുന്നത്. കുട്ടികൾ തമ്മിലുള്ള പ്രശ്നം ചോദ്യം ചെയ്യാൻ ഷിബുവും ഭാര്യയും സുജയുടെ വീട്ടിലേക്ക് പോകുകയും വാക്ക് തർക്കം ഉണ്ടാവുകയും ഷിബു കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് സുജയെ മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം.
വിവരം അറിഞ്ഞു ആറ്റിങ്ങൽ പോലീസ് സ്ഥലത്തു എത്തുമ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു സുജ. ഉടൻ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റ സുജ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പ്രതി ഷിബുവിനെ ആറ്റിങ്ങൽ പോലീസ് കസ്റ്റഡിയിലെടുത്തു.