കഥകളി കലാകാരന്‍ എന്ന നിലയില്‍ കൃതഹസ്തനായിരുന്ന പദ്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായരുടെ അഞ്ചാമത് അനുസ്മരണചടങ്ങും സഹൃദയവേദിയുടെ രണ്ടാമത് കേളീ വാസുദേവപുരസ്കാര വിതരണ ചടങ്ങും നടന്നു.
സഹൃദയ വേദിയുടെ പ്രസിഡന്‍റ് എസ്.അനില്‍ കുമാര്‍ അദധ്യക്ഷനായ യോഗത്തില്‍ സെക്രട്ടറി എന്‍.കെ രാധാകൃഷ്ണന്‍ മടവൂര്‍ സ്വാഗതം ആശംസിച്ചു.
കൊല്ലം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറും പ്രഭാഷകനും പ്രസാധകനുമായ കൊല്ലം മധു ഉദ്ഘാടനം ചെയ്തു.
പ്രശസ്ത സാഹിത്യകാരി ബൃന്ദ പുനലൂര്‍ മുഖ്യാതിഥിയായി. പകല്‍ക്കുറി കലാഭാരതി പ്രിന്‍സിപ്പലും മടവൂരാശാന്‍റെ ശിഷ്യനുമായ കലാഭാരതി രാജന്‍ ഗുരുസ്മരണ നടത്തി .
രണ്ടാമത് കേളീ വാസുദേവ പുരസ്കാരം കലാമണ്ഡലം രാധാകൃഷ്ണന് നല്‍കി. ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട്,ജനപ്രതിനിധികളായ അഡ്വ.സി.രവീന്ദ്രനുണ്ണിത്താന്‍,കെ മോഹന്‍ ദാസ്,ഷൈജുദേവ്,എന്നിവരും,സാഹിത്യകാരന്‍ മതിര ബാലചന്ദന്‍ കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ ഷണ്‍മുഖന്‍ എന്നിവര്‍ സംസാരിച്ചു. മുളവന സജ്ജീവ് നന്ദി രേഖപ്പെടുത്തി.