ഗ്രീൻഫീൽഡ് ഹൈവേ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ നൽകിയ ഉറപ്പ് ലംഘിച്ചതിൽ പ്രതിഷേധിച്ച് കല്ലമ്പലം നാവായിക്കുളം പലവക്കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരത്തിന് ഒരുങ്ങുന്നു.
പലവകോട് പള്ളിയുടെ ഖബർസ്ഥാന് മുകളിലൂടെ പോകുന്ന കടമ്പാട്ടുകോണം- ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ സ്ഥലമെടുപ്പി നെതിരെയാണ് 201 അംഗ ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. ഖബർസ്ഥാൻ പൊളിച്ചുമാറ്റി കൊണ്ടുള്ള നിർമ്മാണ പ്രവർത്തനം അനുവദിക്കില്ല എന്നാണ് ആക്ഷൻ കൗൺസിൽ തീരുമാനം. അലൈൻമെന്റിന് അല്പം മാറ്റം വരുത്തിയാൽ ഖബർസ്ഥാന് ബാധിക്കാത്ത വിധത്തിൽ റോഡ് നിർമ്മിക്കാൻ ആകും. ഇക്കാര്യം ആദ്യകാലങ്ങളിൽ ഉദ്യോഗസ്ഥരും സമ്മതിച്ചതാണ്. എന്നാൽ മുന്നറിയിപ്പ് കൂടാതെ ഖബർസ്ഥാൻ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ നിർമ്മിതികളിൽ ഉദ്യോഗസ്ഥർ നമ്പർ ഇട്ടു. തുടർന്നാണ് ജമാഅത്ത് കമ്മിറ്റി സമര രംഗത്തിറങ്ങാൻ തീരുമാനിച്ചത്.
വി ജോയ് എംഎൽഎ ഖബർസ്ഥാൻ സന്ദർശിച്ചു. ഖബർസ്ഥാൻ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് എംഎൽഎ പ്രതികരിച്ചു.
മുൻ എം ൽ എ വർക്കല കഹാർ സന്ദർശിച്ചു. റോഡ് അലൈമെന്റിൽ അൽപം മാറ്റം വരുത്തിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ എന്നദ്ദേഹം പറയഞ്ഞു.