Search
Close this search box.

വെഞ്ഞാറമൂട് വേളാവൂരിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

ei92S7978489

വെഞ്ഞാറമൂട് :വെഞ്ഞാറമൂട് വേളാവൂരിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പിരപ്പൻകോട് വട്ടവിള ജി എസ് ഭവനിൽ ഗോപൻ ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം 7 മണിയോടെയാണ് അപകടം നടന്നത്. നാഷണൽ പെർമിറ്റ് ലോറിയും ഗോപനും വേളാവൂർ സ്വദേശി അശോകനും സഞ്ചരിച്ച ഇരുചക്ര വാഹനവുമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ പരിക്കേറ്റ അശോകൻ ആശുപത്രിയിൽ ചികിത്സയിലാണ്.

പോത്തൻകോട് ഭാഗത്ത്‌ നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക്‌ പോകുകയായിരുന്നു ഇരു വാഹനങ്ങലും. ലോറിയിൽ ഇരുചക്ര വാഹനം തട്ടി നിയന്ത്രണം വിട്ട് വീണതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഗോപൻ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!