ആറ്റിങ്ങൽ :ആറ്റിങ്ങൽ നഗരസഭയ്ക്ക് മുന്നിൽ ആർഎസ്പി പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടെ ജനദ്രോഹ നടപടിക്കെതിരെയും, ഉദ്യോഗസ്ഥരുടെ കള്ളക്കളി അവസാനിപ്പിക്കുക, അശാസ്ത്രീയമായ ട്രാഫിക് സംവിധാനത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ഓഫീസിനു മുന്നിൽ ആർഎസ്പി ആറ്റിങ്ങൽ നിയോജകമണ്ഡലം സെക്രട്ടറി അനിൽ ആറ്റിങ്ങലിന്റെ നേതൃത്വത്തിൽ ആർഎസ്പി പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
ആർഎസ്പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഇളവൂർ പ്രസന്നകുമാർ ഉദ്ഘാടനം നിർവഹിച്ചു. ആർഎസ്പി ജില്ലാ കമ്മിറ്റി അംഗം അഡ്വ എ ശ്രീധരൻ അധ്യക്ഷതവഹിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കിരൺ കൊല്ലംപുഴ, ആർഎസ്പി നിയോജക മണ്ഡലം സെക്രട്ടറി അനിൽ ആറ്റിങ്ങൽ, യുഡിഎഫ് ചെയർമാൻ അഡ്വക്കേറ്റ് ജയകുമാർ, മുസ്ലിം ലീഗ് നേതാവ് ഹാഷിം, തോട്ടവാരം ഉണ്ണികൃഷ്ണൻ, ഐ എൻ ടിയുസി നേതാവ് വി എസ് അജിത് കുമാർ, ആറ്റിങ്ങൽ സതീഷ് തുടങ്ങിയവർ പങ്കെടുത്തു.