Search
Close this search box.

ശാർക്കര പൊങ്കാല ഇന്ന്

eiSC9DY57634

ചിറയിൻകീഴ് : ശാർക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല സമർപ്പണം തിങ്കളാഴ്ച നടക്കും. രാവിലെ 9.45-ന് മേൽശാന്തി തോട്ടയ്ക്കാട് കിഴക്കേമഠം പ്രകാശൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പണ്ടാരയടുപ്പിൽ അഗ്നി പകരും. തുടർന്ന് 11.45-നും 12.30-നും മധ്യേ പൊങ്കാല നിവേദിക്കൽ ചടങ്ങ് നടക്കും.

ചിറയിൻകീഴിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി:

ശാർക്കര റെയിൽവേ ഗേറ്റിനപ്പുറം വാഹനഗതാഗതം ഉണ്ടായിരിക്കില്ല. മഞ്ചാടിമൂട് റെയിൽവേ ഗേറ്റ് കടന്ന് ശാർക്കര ഭാഗത്തേക്കു വാഹനഗതാഗതമുണ്ടാകില്ല. വലിയകട ജങ്ഷൻ മുതൽ ശാർക്കര വരെയും മഞ്ചാടിമൂടുമുതൽ കോളിച്ചിറ ഭാഗംവരെയും ഒരു വശത്തേക്കു മാത്രമാകും വാഹനഗതാഗതം.

വലിയകട, മഞ്ചാടിമൂട് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ശാർക്കര ബൈപ്പാസിൽ ഭക്തരെ ഇറക്കി കോളിച്ചിറയിലോ അഴൂർ ഭാഗത്തേക്കോ പോകണം. ശാർക്കര, മഞ്ചാടിമൂട് ബൈപ്പാസിൽ ഇടതുവശംചേർന്ന് ഒറ്റവരി പാർക്കിങ് അനുവദിക്കും. അഴൂർഭാഗത്തുനിന്നുള്ള വാഹനങ്ങൾ മഞ്ചാടിമൂട് മഹാദേവക്ഷേത്രത്തിനു സമീപം ആളുകളെ ഇറക്കി കോളിച്ചിറ ഭാഗത്തേക്കു പോകണം.

കടയ്ക്കാവൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് പണ്ടകശാലവരെയാകും പ്രവേശനം. പണ്ടകശാല മുതൽ ശാർക്കര ക്ഷേത്രം വരെ വാഹനഗതാഗതം ഉണ്ടായിരിക്കില്ല. ബീച്ച് റോഡിൽ പണ്ടകശാല മുതൽ ഇടതുവശംചേർന്ന് ഒറ്റവരി പാർക്കിങ് അനുവദിക്കും. കടകം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ക്ഷേത്രറോഡിൽ പ്രവേശിക്കാതെ വലത്തോട്ടുതിരിഞ്ഞ് മഞ്ചാടിമൂട് റെയിൽവേ ഗേറ്റുവഴി അഴൂർ അല്ലെങ്കിൽ കോളിച്ചിറ ഭാഗത്തേക്കു തിരിയണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!