കിളിമാനൂരിൽ റബ്ബർ ഷീറ്റ് മോഷണക്കേസിലെ പ്രതി പിടിയിൽ

eiUEM979089

കിളിമാനൂർ : കിളിമാനൂരിൽ റബ്ബർ ഷീറ്റ് മോഷണക്കേസിലെ പ്രതി പിടിയിൽ. അങ്കമാലി ഇളവൂർ പീടിക പറമ്പിൽ വീട്ടിൽ ജോബിൻ (36) ആണ് അറസ്റ്റിലായത്.

കിളിമാനൂർ നെടുമ്പാറ സ്വദേശിയായ രാകേഷ് ചന്ദ്ര മകം വീട് എന്നയാളുടെ നെടുമ്പാറ ഉള്ള ഒഴിഞ്ഞുകിടക്കുന്ന വീട്ടിൽ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറി മുറിയിൽ സൂക്ഷിച്ചിരുന്ന നാൽപതോളം റബ്ബർ ഷീറ്റുകളും മൂന്ന് ചാക്കുകളിലായി ഏകദേശം 60 കിലോഗ്രാം തൂക്കം വരുന്ന ഒട്ടുപാലും മോഷ്ടിച്ചെടുത്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മോഷ്ടിച്ചെടുത്ത ഷീറ്റുകളും ഒട്ടുപാലും രാത്രിയിൽ കൊണ്ടുപോകാൻ കഴിയാതെ അടുത്തുള്ള പുരയിടത്തിൽ സൂക്ഷിച്ചിരുന്നു. തുടർന്ന് തൊട്ടടുത്ത ദിവസം രാവിലെ വാഹനവുമായി എത്തി അവ എടുത്തുകൊണ്ട് പോകാൻ ശ്രമിക്കവേ നാട്ടുകാർക്ക് സംശയം തോന്നി തടഞ്ഞുനിർത്തുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.

എന്നാൽ നാട്ടുകാരിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ കുറച്ചു തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിഡി ശില്പയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നിർദ്ദേശപ്രകാരം കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനോജ്, പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ,സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിജു,അജി എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മോഷണത്തിൽ പ്രതിയെ സഹിക്കാൻ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നുള്ള വിവരം പോലീസ് അന്വേഷിച്ചുവരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!