ആറ്റിങ്ങൽ: 2022 – 23 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണം പദ്ധതിയുടെ ഭാഗമായാണ് എസ്.സി വിഭാഗം ഗുണഭോക്താക്കൾക്ക് കറവ പശുക്കളെ വിതരണം ചെയ്തത്.
ജഴ്സി, ഹോൾസ്റ്റിൻ എന്നീ സങ്കരയിനത്തിൽപ്പെട്ട 5 പശുക്കളെയാണ് ഗുണഭോക്‌താക്കൾക്ക് കൈമാറിയത്. കൊല്ലമ്പുഴ മൃഗാശുപത്രിയിൽ വെച്ച് ചെയർപേഴ്സൺ എസ്.കുമാരി പശുക്കളെ ഗുണഭോക്താക്കൾക്ക് കൈമാറിക്കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
60000 രൂപ വീതം വിലയുള്ള പശുവിന് പദ്ധതിയുടെ ഭാഗമായി 45000 രൂപ നഗരസഭയും 15000 രൂപ ഗുണഭോക്താവുമാണ് ചിലവിടുന്നത്. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഷീജ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.നജാം, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ബീനബീവി, സീനിയർ വെറ്റിനറി സർജൻ ഡോ.ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.