പാലോട് മേള അമച്വർ നാടകമൽസരത്തിൽ രാധാകൃഷ്ണൻ കുന്നുംപുറം മികച്ച സംവിധായകനുള്ള പുരസ്ക്കാരം നേടി.

eiOS8NP82494

പാലോട് മേളയിൽ നാടകോൽസവത്തോടനുബന്ധിച്ച് നടന്ന അമച്വർ നാടകമൽസരത്തിൽ ദി തീയറ്റർ ഗ്രൂപ്പ് അവതരിപ്പിച്ച ചില നേരങ്ങളിൽ ചില മനുഷ്യർ നാടകം സംവിധാനം ചെയ്ത രാധാകൃഷ്ണൻ കുന്നുംപുറം മികച്ച സംവിധാനത്തിനുള്ള അവാർഡ് നേടി.

നാടക ഗാനരചനക്ക് സാംസ്ക്കാരിക വകുപ്പിന്റേതടക്കം നിരവധി അവാർഡുകൾ ലഭിചിട്ടുള്ള ഇദ്ദേഹം കുട്ടികൾക്കായി നിരവധി നാടകങ്ങൾ രചിച്ചിട്ടുണ്ട്. ദി തിയറ്റർ ഗ്രൂപ്പ് അവതരിപ്പിച്ച ചിലനേരങ്ങളിൽ ചില മനുഷ്യർ എന്ന നാടകത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത് ഇദ്ദേഹമാണ്.

കാട്ടാക്കടയിൽ നടന്ന കാട്ടാൽ ഫെസ്റ്റിലെ അമച്വർ നാടകമൽ സംത്തിലും ഇദ്ദേഹം മികച്ച സംവിധായകനുള്ള അവാർഡിന്‌ അർഹനായിരുന്നു.

പ്രേംനസീർ മെമ്മോറിയൽ നാടകമൽസരം,
ജഗതി എൻ.കെ ആചാരി സ്മാരക നാടകമൽസരം എന്നിവയിൽ ചില നേരങ്ങളിൽ ചില മനുഷ്യർ മികച്ച നാടകത്തിനും, നടനും അടക്കം നിരവധി അംഗീകാരങ്ങൾ നേടിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!