അതീതം 2023 ഭിന്നശേഷി കുട്ടികൾ ഒരുക്കുന്ന ഒരുക്കുന്ന ലഹരി വിരുദ്ധ നാടകവും, മെഗാ ക്വിസും

eiZDHJY83046

കിളിമാനൂർ: ആസ്വാദനത്തിന്റെയും ആശയ സംവേദനത്തിന്റെയും നവ്യാനുഭവം പകർന്ന് നൽകുവാൻ ഭിന്നശേഷിക്കാരായ കുരുന്നുകളുടെ സർഗ്ഗസൃഷ്ടി അരങ്ങിലേക്ക്.

കിളിമാനൂർ ബി.ആർ സി യുടെ കീഴിലുള്ള കുട്ടികൾ ആണ് ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ സഹകരണത്തോടെ പൊതു സമൂഹത്തെ ബോധവത്കരിക്കാൻ കൂടി ലക്ഷ്യമിട്ടുള്ള നാടകവുമായി അരങ്ങിലെത്തുന്നത്.

ഭിന്നശേഷി കുട്ടികൾ സവിശേഷ കഴിവുകൾ ഉള്ളവരാണ്. എല്ലാവരുമായി ഒരുമിച്ച് ഉൾചേർന്ന് നിൽക്കുമ്പോഴാണ് കുട്ടികൾ മികവിന്റെ പര്യായങ്ങളായി തീരുന്നത് , വിദ്യാഭ്യാസത്തിലും, ജീവിതത്തിലും അത് ഉൾക്കൊണ്ടാണ് ഉൾ ചേർക്കൽ നാടകം ഒരുങ്ങുന്നത്കഴിഞ്ഞ ഒന്നര മാസമായി തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾ അണിയറയിൽ തങ്ങളുടെ കലാ വൈഭവം വാർത്തെടുക്കുക ആയിരുന്നു.

പ്രശസ്ത നാടക പരിശീലകനും ചലച്ചിത്ര താരവുമായ റെജു ശിവദാസ് ആണ് നാടക പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഭിന്നശേഷി കുട്ടികൾ മാറ്റിനിർത്തപ്പെടേണ്ടവരല്ല. രംഗത്തും മറ്റുള്ളവരേക്കാൾ മികവും കഴിവും ഉള്ളവരാണ്.

ഒറ്റയ്ക്ക് നിൽക്കുമ്പോൾ ചില പരിമിതികൾ അവർക്ക് പല കാര്യങ്ങൾക്കും തടസ്സമാകുന്നു. എന്നാൽ മറ്റു കുട്ടികളുമായി ചേർന്ന് നിൽക്കുമ്പോൾ പരിമിതി അതിജീവിക്കുവാനും മികവ് കൂടുതൽ പ്രകടമാക്കുവാനും സാധിക്കും.

പൊരുതുന്ന മനസ്സോടെ പരിമിതികൾക്ക് അതീതമായി വളരാൻ, ലഹരിയുടെ പ്രലോഭനങ്ങൾക്ക് അതീതരാകാൻ, നേടിയ വിജയങ്ങൾക്ക് അതീതമായി ഇനിയും വളരാൻ അവർക്ക് പ്രചോദനമേകുവാൻ ലക്ഷ്യമിടുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് നാടകം ഒരുങ്ങുന്നത്.

കുട്ടികൾ നാടകത്തിലൂടെ പൊതു സമൂഹത്തോട് ഉന്നയിക്കുന്ന ചോദ്യം ഏറെ പ്രസക്തമാണ്നിങ്ങള്ക്ക് കഴിവുണ്ട്. ബുദ്ധിയുണ്ട്. ശക്തിയുണ്ട്എന്നിട്ടും എന്തെ ലഹരിക്ക് അടിമയാകുന്നു. നന്നായി ചിന്തിക്കുകയും ലഹരിയുടെ ലോകത്ത് നിന്നും പുറത്തു വരികയും വേണം എന്നാണ് നാടകത്തിലൂടെ ആവശ്യപ്പെടുന്നത്“വിട്ടുകൊടുക്കാൻ ആവില്ല ഒരു വിഷലഹരിക്കും നിങ്ങളെ

നഷ്ടപ്പെടുത്താൻ ആവില്ല ഞങ്ങൾക്ക് ഈ പ്രിയങ്ങളെ ഒന്നും…..

കുട്ടികൾ വിളിച്ചു പറയുന്നു. ഒരേ സമയം സർഗ്ഗാത്മകവും ലഹരിക്ക് എതിരെ ബോധവത്കരിക്കാൻ ഉതകുന്നതും ആണ് ചിറകുകൾക്ക് പറയാനുള്ളത് എന്ന ഈ നാടകം.

കിളിമാനൂർ ബിആർസി പരിധിയിലെ ഭിന്നശേഷി കുട്ടികൾ അവരുടെ കൂട്ടുകാരോടൊപ്പം 160) കിളിമാനൂർ രാജാരവിവർമ്മ സ്മാരക സാംസ്കാരികനിലയത്തിൽ നാടകത്തിന്റെ ആദ്യ അവതരണം നടത്തും. അതോടൊപ്പം “വേണ്ട ലഹരി’ എന്ന നൃത്താവിഷ്ക്കാരവും ഹൈസ്കൂൾ ഹയർ സെക്കൻഡറി കുട്ടികൾ അറിവിന്റെ മത്സരത്തിൽ മാറ്റുരയ്ക്കുന്ന അറിവരങ്ങ്’ എന്ന മെഗാ ക്വിസ് പ്രോഗ്രാമും നടക്കുകയാണ്.പ്രോഗ്രാമിന്റെ ഉത്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു നിർവഹിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!