Search
Close this search box.

അക്ഷരവെളിച്ചം പദ്ധതിക്ക് ഇടവിളാകം യു.പി.സ്കൂളിൽ തുടക്കമായി

IMG-20230215-WA0122

മംഗലപുരം: വിവിധ കാരണങ്ങളാൽ പഠന പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി മികവിലേക്കുയർത്തുന്നതിനായി സമഗ്ര ശിക്ഷ’ കേരളം, കണിയാപുരം ബി.ആർ.സിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന അക്ഷരവെളിച്ചം പദ്ധതിക്ക് ഇടവിളാകം യു.പി.സ്കൂളിൽ തുടക്കമായി.

പഠന ബോധവത്ക്കരണ ക്ലാസുകളിലൂടെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുമ ഇടവിളാകം പദ്ധതി ഉദ്ഘാടനം ചെയ്തു.

പ്രസിഡൻ്റും കുട്ടികളും ചേർന്ന് അക്ഷരദീപം തെളിച്ച് തുടക്കം കുറിച്ചു.പ്രധമാധ്യാപിക എൽ.ലീന, എസ്. ആർ. ജി കൺവീനർ ഉമതൃദീപ്, അധ്യാപിക സുമയ്യ ബീവി എന്നിവർ സംസാരിച്ചു.കുട്ടികളും, രക്ഷിതാക്കളും പഠനാനുഭവങ്ങൾ പങ്ക് വച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!