Search
Close this search box.

കല്ലമ്പലത്ത് കാർ ബൈക്കുകളിൽ ഇടിച്ചുകയറി അപകടം , രണ്ടുപേർക്ക് പരിക്ക്

ei3GS4W33496

കല്ലമ്പലം : ദേശീയ പാതയിൽ കല്ലമ്പലം വെയ്ലൂരിൽ കാർ ബൈക്കുകളിൽ ഇടിച്ചുകയറി. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് അപകടം.

ആറ്റിങ്ങൽ കൊല്ലമ്പുഴ സ്വദേശി രാധാകൃഷ്ണനും കുടുംബവും സഞ്ചരിച്ചു വന്ന കാറാണ് അപകടത്തിൽ പെട്ടത്. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന രാധാകൃഷ്ണൻ ഓടിച്ചിരുന്ന കാർ വെയിലൂരിന് സമീപം വെച്ച് റോഡ് വശത്ത് കൂടി നടന്നുപോയ ആളെ ഇടിച്ചിട്ട ശേഷം നിയന്ത്രണം വിട്ട് റോഡ് വശത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. മൂന്ന് ബൈക്കുകളിൽ ഒന്നിൽ യാത്രികൻ ഉണ്ടായിരുന്നു. യാത്രികൻ ഇരുന്ന ബൈക്കിൽ ഇടിച്ച് നിരക്ക് റോഡ് വശത്തെ മരത്തിലേക്ക് ഇടിച്ചു കയറ്റി നിർത്തുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. ആദ്യം ഇടിച്ചിട്ട ആൾക്കും പരിക്കേറ്റു. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാധാകൃഷ്ണനും ഭാര്യയും ഉൾപ്പെടെ കാറിൽ 5 പേരാണ് ഉണ്ടായിരുന്നത്. കാറിൽ ഉണ്ടായിരുന്നവരിൽ ഡ്രൈവർ രാധാകൃഷ്ണന് കൈയ്ക്ക് പരിക്കേറ്റു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!