ചിറയിൻകീഴ് : വിദ്യാർത്ഥികളുടെ പരീക്ഷ പേടിയും ആശങ്കകളും അകറ്റുന്നതിനും രക്ഷകർത്താക്കളെ ബോധവൽക്കരിക്കുന്നതിനുമായി മോട്ടിവേഷൻകൗൺസിലിംഗ് ക്ലാസൊരുക്കി പെരുങ്ങുഴിയിലെ ക്യാപ്റ്റൻ വിക്രം റെ സിഡൻസ് അസോസിയേഷൻ.
പരീക്ഷകാലത്ത് വിദ്യാർത്ഥികൾക്കും രക്ഷകർത്താകൾക്കും മാനസികാരോഗ്യം ലക്ഷ്യമാക്കിയാണ് ക്യാപ്റ്റൻ വിക്രം റെസിഡന്റ്സ് അസോസിയേഷൻ അഴൂർ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചത്.
പെരുങ്ങുഴി, കമ്യൂണിറ്റി ഹാളിൽ നടന്ന പരിശീലന പരിപാടി ഗാനരചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.
പ്രമുഖമോട്ടിവേഷൻ ട്രെയിനറുംസൈക്കോളജിസ്റ്റുമായ ഡോ. വി സുനിൽ രാജ് ക്ലാസ് നയിച്ചു. അസോസിയേഷൻ
പ്രസിഡന്റ് എം. സുരേഷ് ബാബു അധ്യക്ഷനായി. കുടുംബശ്രീ എഡിഎസ് ചെയർപേഴ്സൻ ജീന അനിൽ, റിട്ട. ഹെഡ് മാസ്റ്റർ മുരളീധരൻ, ജെസീന ഡെർവിഷ്, പി. സുഗതകുമാർ, എ. കെ. സലിം, എം. ഉമ്മർ എന്നിവർ ആശംസകൾ നേർന്നു. ഷജിത്ത് സ്വഗതവും എം. അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു.